Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excessive Speeding

അ​മി​ത​വേ​ഗം; ഗു​ജ​റാ​ത്തി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ജെ​റ്റ്പു​രി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​വ​ധ് തി​വാ​രി, ദേ​വ​രാ​ജ് ഗോ​സാ​യി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ൻ​പ് കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ അ​വ​ധ് തി​വാ​രി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​ർ ഏ​ക​ദേ​ശം 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രു​ന്നു.

പി​ൻ​സീ​റ്റി​ലി​രു​ന്ന​യാ​ൾ പ​ക​ർ​ത്തി​യ വി​ഡി​യോ​യി​ൽ തി​വാ​രി ഇ​ട​തു​കൈ​യി​ൽ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ച് റീ​ൽ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തും വ​ല​തു​കൈ കൊ​ണ്ട് സ്റ്റി​യ​റിം​ഗ് നി​യ​ന്ത്രി​ക്കു​ന്ന​തും കാ​ണാം. മ​റ്റൊ​രു വി​ഡി​യോ​യി​ൽ മു​ൻ​സീ​റ്റി​ലി​രു​ന്ന​യാ​ൾ കാ​റി​ന്‍റെ വേ​ഗം റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തും കാ​ണാം.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തി​വാ​രി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സു​ഹൃ​ത്താ​യ ദേ​വ​രാ​ജ് ഗോ​സാ​യി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ക്ഷ​യ് പ്ര​വീ​ൺ​ഭാ​യ് വ​ഗേ​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ര​വ​ധി ഫോ​ളോ​വേ​ഴ്സ് ഉ​ള്ള തി​വാ​രി വി​വി​ധ കാ​റു​ക​ൾ​ക്കൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ്ഥി​ര​മാ​യി പോ​സ്റ്റു ചെ​യ്യാ​റു​ണ്ട്.

Latest News

Corehub Up